ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകുകയാണ്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ ഇവിടെ പുരോഗമിക്കുന്നു.......
ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 215 സീറ്റിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് ഇത്രയേറെ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ......
കർണാടകത്തിൽ മൈക്രോ ഫിനാൻസ് രംഗത്തെ കൊടുംചൂഷണവും തട്ടിപ്പും തടയാനായി കർശന വ്യവസ്ഥകളടങ്ങിയ ഓർഡിനൻസ് ആണ് തയ്യാറാവുന്നത്. കഴിഞ്ഞ ആഴ്ച മന്ത്രിസഭ ചർച്ച ചെയ്ത ഡ്രാഫ്റ്റിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ......
അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി വിവാദമാകുന്നു. കാലുകളും കൈകളും വിലങ്ങുവെച്ചാണ് എത്തിച്ചതെന്ന് അമേരിക്കയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാർ ആരോപിക്കുന്നു. ......
പത്തു വർഷം കൊണ്ട് ചകിരിച്ചോർ വിറ്റ് ഇന്ത്യ നേടിയത് കോടികൾ. 13,000 കോടി രൂപയുടെ ചകിരിച്ചോർ രാജ്യം കയറ്റുമതി ചെയ്തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.......
മുംബൈ: ഡോംബിവില്ലിയിലെ പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ വാർഷികാഘോഷം പ്രമുഖ സംഘാടകയും ഫെമിനിസ്റ്റും ജെൻഡർ ആക്ടിവിസ്റ്റുമായ ലളിതധാര ഉദ്ഘാടനം ചെയ്തു.കാസാരിയോ ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച ട്രൂ ഇന്ത്യൻ വാർഷിക ആഘോഷ പരിപാടിയിൽ അംബിക വാരസ്യാർ , ടി.ആർ. ചന്ദ്രൻ, ഡോ .ശശികല പണിക്കർ , സുമ മുകുന്ദൻ , വിജിതാശ്വൻ നായർ , ഗിരീഷ് നായർ , മിനി വേണുഗോപാൽ എന്നിവർ പങ്കെടുത്തു . ......
എട്ടാം ക്ലാസുകാരിയെ അധ്യാപകർ ലൈംഗിക പീഡനത്തിനിരയാക്കി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് ദാരുണ സംഭവമുണ്ടായത്.......
കൊൽക്കത്ത: ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിച്ച വീഡിയോ വിവാദമായതിന് പിന്നാലെ വനിതാ പ്രൊഫസർ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ജോലിയിൽ തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതായി സർവകലാശാല രജിസ്ട്രാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ അധ്യാപികയാണ് വിവാദത്തിൽപെട്ടത്.
നാദിയിലെ മൗലാന അബുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മുൻ മേധാവി പായൽ ബാനർജിയാണ് ജോലി ഉപേക്ഷിക്കുന്നത്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി ഗംഗാതീരത്ത് പൂജയും നടത്തി. ......
കർണാടകം : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെയുള്ള മുഡ കേസ് മുറുകുമ്പോൾ കേന്ദ്രമന്ത്രിയും ജെഡിഎസ്സ് നേതാവുമായ കുമാരസ്വാമി പ്രതിയായ ഭൂമി കയ്യേറ്റക്കേസിന്റെ അന്വേഷണം ശക്തിപ്പെടുത്തി തിരിച്ചടിക്കുകയാണ് കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റ്. മന്ധ്യ മുൻ എം പി മാഡെഗൗഡ കുമാരസ്വാമിയ്ക്കെതിരെ ലോകായുക്തയിൽ ഒരു പരാതി നൽകിയിരുന്നു. ......